Saturday, November 21, 2009

കഥ : ഒരു യാത്ര....(ഒരു ഒന്നൊന്നര യാത്ര......)


നേരം ഉച്ച കഴിഞ്ഞു , ബൈക്ക് ഒന്നു സര്‍വീസ് ചെയ്യണം , ഇപ്പോള്‍ പോയാല്‍ സന്ധ്യ ആകുമ്പോഴേക്ക് മടങ്ങി വരാം. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തകര്ത്തു പെയ്യുന്ന മഴ ,

ശൊ, ഇതെന്തൊരു കഷ്ടമാ... എവിടെയെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ തുടങ്ങും ഒരു നശിച്ച മഴ......

അകത്തു നിന്നും അപ്പയുടെ ചോദ്യം

നീ എങ്ങോട്ടാ....
ടൌണ്‍ വരെ ഒന്നു പോകണം ......
നനയാതെ കാര്‍ എടുത്തു പോയ്കൂടെ....
വല്ല പനിയും പിടിപ്പിച്ചിട്ട് മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടിക്കണോ ... ???? !!!

ങേ .. !!!! ഇതെന്തു പറ്റി..... കാറിന്‍റെ ചാവിയെ പോലും തൊടാന്‍ സമ്മതിക്കാത്ത ആളാ ....!!!

വല്ല മാനസാന്തരവും ഉണ്ടായോ....

എന്തായാലും ഇങ്ങോട്ട് പറഞ്ഞതല്ലേ.....

ഇന്നു കാര്‍ നു പോയിട്ട് തന്നെ കാര്യം....

സ്വാതന്ത്ര്യം ആക്ഹോഷിക്കാന്‍ തീരുമാനിച്ചു.....

ടൌണിലെ മുന്തിയ ഹോട്ടലില്‍ കയറി ഗമയില്‍ ഒരു കഴിപ്പ്‌ അങ്ങ് കഴിച്ചു.

അല്ല പിന്നെ....

ഓ... ഇനി സര്‍വീസ് സെന്‍ ത റില്‍ പോകണം ....

പിന്നെന്താ... പോയ്കളയാം

നേരെ അങ്ങോട്ടേക്ക്....

ദാ.. എത്തിപ്പോയീ......

അകത്തേക്ക് വണ്ടി തിരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍....

തീരെ ഇടുങ്ങിയ വഴി.....

ഇതെന്താ ഇങ്ങനെ....

എപ്പോഴും നല്ല സ്പീഡില്‍ കയറിപോകുന്നതാണല്ലോ...........

ഓ മൈ ഗോഡ്.....

ബൈക്ക് ആയിരുന്നല്ലോ സര്‍വീസ് ചെയ്യേണ്ടിയിരുന്നത്‌ ..... # @ !!!!!!
Click here for Malayalam Fonts

Monday, November 9, 2009

കൂട്ടുകാരീ..... നിനക്കായ്‌.....

ഓരു പാടു ദൂരേക്ക്‌ പോയതെന്തേ.....
ഒരു വാക്കും മിണ്ടാതെ പോയതെന്തേ......
ഒരു വിളിപാടകലെ ഉണ്ടാവണം നീ....
ഒരു ജന്മം മുഴുവനായ്‌ ഓര്‍ത്തിരുന്നീടുവാന്‍....
ഒരുമിച്ചു നാം തീര്ത്ത
ഒന്നു രണ്ടു നിമിഷങ്ങള്‍ ഏറെയാനെന്കിലും...
ഒരിക്കലും പിരിയാത്ത
ഒരു നല്ല കൂട്ടുകാരിയായ്‌
ഒരു ജന്മം മുഴുവനായ്‌.......
ഒരു വിളിപ്പാടകലെ ഉണ്ടാവണം നീ.....
ഒന്നിക്കുവാന്‍ കഴിയില്ലയെന്കിലും...
ഒരുവട്ടമെന്കിലും....
ഒനായ്‌ തീരുവാന്‍....
ഒരുപാടു മോഹങ്ങള്‍ നിന്നിലെക്കാഴ്നിരങ്ങുവാന്‍........
ഒനായ്‌ തീരുവാന്‍........

ഒരു കോടി പുണ്യമാം നിന്‍ ജന്മം....
ഒരു കൊച്ചു മലഖയായ്‌...
ഒന്നിനും പോരാത്ത പാവമീ കന്നനായ്‌....
ഒരുജന്മ സാഫല്യ സഖിയായ്‌ വന്നു നീ.....

ഒരു കൊച്ചു പൂക്കാലം സമ്മാനമായ്‌ തന്ന
ഓമന പോവാന് നീ എന്റെ വാവേ...

കണ്ണുകള്‍ കിനരം ചൊല്ലുന്നു
സിരകളില്‍ അഗ്നി പടരുന്നു
ശ്വാസം നില്കുന്നു
കൈകള്‍ കുഴയുന്നു...
കാലുകള്‍ മരവിക്കുന്നു..
മോഹങ്ങള്‍ സ്വാതന്ത്ര്യം കൊതിക്കുന്നു...
ഭ്രാന്തമാം ഈ മണം ഭ്രാന്തുള്ള നിന്‍ മെയ്യിന്‍ ആഴങ്ങള്‍ തേടുന്നു....
നിന്‍ അനുവാദം മാത്രമെ വേണ്ടുള്ളൂ...
നീ മോഹികുവോളം
ഒരുമിച്ചൊരു യാത്രക്കായ്‌ ....
ഒരുങ്ങി കഴിഞ്ഞു ഞാന്‍....
എന്തിനീ മൌനം...
നിന്നിലും ഇല്ലേ... ഈ...
ഭ്രാന്തമാം മോഹങ്ങള്‍...
മൌനം ഞാന്‍ അനുവാദമയീ ...
സ്വീകരിചോട്ടെ ഈ...... നിമിഷങ്ങളില്‍
അഗ്നി .... പടരുവാന്‍....
അനുവാദം ഞാന്‍ നല്കി.... കഴിഞ്ഞിനി ...... ഇനി.....എന്നെ തടുക്കരുതെ.......