
നേരം ഉച്ച കഴിഞ്ഞു , ബൈക്ക് ഒന്നു സര്‍വീസ് ചെയ്യണം , ഇപ്പോള്‍ പോയാല്‍ സന്ധ്യ ആകുമ്പോഴേക്ക് മടങ്ങി വരാം. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തകര്‍ത്തു പെയ്യുന്ന മഴ ,
ശൊ, ഇതെന്തൊരു കഷ്ടമാ... എവിടെയെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ തുടങ്ങും ഒരു നശിച്ച മഴ......
അകത്തു നിന്നും അപ്പയുടെ ചോദ്യം
നീ എങ്ങോട്ടാ....
ടൌണ്‍ വരെ ഒന്നു പോകണം ......
നനയാതെ കാര്‍ എടുത്തു പോയ്കൂടെ....
വല്ല പനിയും പിടിപ്പിച്ചിട്ട് മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടിക്കണോ ... ???? !!!
ങേ .. !!!! ഇതെന്തു പറ്റി..... കാറിന്റെ ചാവിയെ പോലും തൊടാന്‍ സമ്മതിക്കാത്ത ആളാ ....!!!
വല്ല മാനസാന്തരവും ഉണ്ടായോ....
എന്തായാലും ഇങ്ങോട്ട് പറഞ്ഞതല്ലേ.....
ഇന്നു കാര്‍ നു പോയിട്ട് തന്നെ കാര്യം....
സ്വാതന്ത്ര്യം ആക്ഹോഷിക്കാന്‍ തീരുമാനിച്ചു.....
ടൌണിലെ മുന്തിയ ഹോട്ടലില്‍ കയറി ഗമയില്‍ ഒരു കഴിപ്പ് അങ്ങ് കഴിച്ചു.
അല്ല പിന്നെ....
ഓ... ഇനി സര്‍വീസ് സെന്‍ ത റില്‍ പോകണം ....
പിന്നെന്താ... പോയ്കളയാം
നേരെ അങ്ങോട്ടേക്ക്....
ദാ.. എത്തിപ്പോയീ......
അകത്തേക്ക് വണ്ടി തിരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍....
തീരെ ഇടുങ്ങിയ വഴി.....
ഇതെന്താ ഇങ്ങനെ....
എപ്പോഴും നല്ല സ്പീഡില്‍ കയറിപോകുന്നതാണല്ലോ...........
ഓ മൈ ഗോഡ്.....
ബൈക്ക് ആയിരുന്നല്ലോ സര്‍വീസ് ചെയ്യേണ്ടിയിരുന്നത് ..... # @ !!!!!! 


